കേരള രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാന്‍ സിപിഎം  ശ്രമം, കോടിയേരിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: എന്‍.കെ പ്രേമചന്ദ്രന്‍ എം. പി

Jaihind News Bureau
Saturday, August 1, 2020

 

 

കൊല്ലം: കേരള രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാന്‍ സിപിഎം  ശ്രമിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം. പി.  സിപിഎം  സംസ്ഥാന സെക്രട്ടറി എന്ന പദവിക്ക്  നിരക്കാത്ത വില കുറഞ്ഞ വര്‍ഗീയ തന്ത്രമാണ്  രമേശ് ചെന്നിത്തലക്കെതിരെയുള്ള  കോടിയേരിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. എസ്. രാമചന്ദ്രന്‍ പിള്ളയെ   അപമാനിക്കാന്‍ മാത്രമെ കോടിയേരിയുടെ  പ്രസ്താവനയ്ക്കു കഴിഞ്ഞുള്ളൂ.  സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ്  സിപിഎം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും എൻ കെ പ്രേമചന്ദ്രന്‍ എം. പി കൊല്ലത്ത് പറഞ്ഞു.

teevandi enkile ennodu para