മാഫിയാബന്ധമുള്ളവരുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ എംപി

Jaihind News Bureau
Monday, July 6, 2020

അന്താരാഷ്ട്രതലത്തില്‍ മാഫിയാബന്ധമുള്ളവരുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ എം.പി. മൂലധനമാണ് പ്രധാനമെന്ന പ്രത്യയ ശാസ്ത്രമെന്നതാണ് പിണറായിയെയും സര്‍ക്കാരിനെയും നയിക്കുന്നത്. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ആകാന്‍ പാടില്ല. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. ആരാണ് സ്വര്‍ണ്ണ കടത്തില്‍ പങ്കാളികളിയായതെന്ന് സംബന്ധിച്ച് സോഷ്യല്‍ മീഡിയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഔദ്യോഗിക തലത്തില്‍ കള്ളക്കടത്ത് നടത്തുന്നുവെന്നത് അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യമാണ്. സമഗ്ര അന്വേഷണം ആവശ്യമാണ്. ഇതിലൂടെ മാത്രമെ എല്ലാ വിവരങ്ങളും പുറത്ത് പുറത്തുവരാന്‍ കഴിയൂ.