നിർഭയ കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന്

Jaihind News Bureau
Friday, January 17, 2020

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ മരണ വാറണ്ട്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളിലൊരാളായ മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് മരണ വാറണ്ട്. അതിനിടെ കേസിലെ മറ്റൊരു പ്രതി പവൻ കുമാർ ഗുപ്ത കൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തി ആയുരുന്നില്ല എന്ന വാദവുമായി സുപ്രീം കോടതിയെ സമീപിച്ചു.

നിർഭയ കേസ് പ്രതികളിൽ ഒരാളായ മുകേഷ് സിങ് നൽകിയ ദയ ഹർജി രാഷ്ട്രപതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഡൽഹി പാട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. പുതിയ മരണ വാറണ്ട് പ്രകാരം പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് നടക്കും. സെഷൻ ജഡ്ജ് സതീഷ് അറോറയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. അതിനിടെ നിർഭയ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നില്ല എന്ന വാദം ഉയർത്തി മറ്റൊരു പ്രതി പവൻ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ ജുവനൈൽ നിയമപ്രകാരം നടക്കണമായിരുന്നു. അങ്ങനെ നടക്കാത്തതിനാൽ തനിക്ക് നീതി ലഭിച്ചില്ല എന്നാണ് പ്രതിയുടെ വധം. പവൻ ഗുപ്‌തയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ കോടതി എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും മരണ വാറണ്ട്. അതോടൊപ്പം മുകേഷ് സിങ് ഒഴികെയുള്ള പ്രതിയകൾ ദയ ഹർജി ഇതുവരെ നൽകിയിട്ടില്ല. ഇവർ ദയ ഹർജി നൽകുമോ എന്നതിലും വ്യക്ത ഇല്ല. ദയ ഹർജിയുമായി ഇവർ മുന്നോട്ട് വന്നാൽ അതും മരണ വാറണ്ട് നാടപ്പാക്കുന്നതിനെ സ്വാധീനിക്കും. നേരത്തെ ജനുവരി 22ന് രാവിലെ ഏഴിന് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിന് പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചതിനാൽ വിധി നടപ്പാക്കൽ വീണ്ടും നീളുകയായിരുന്നു.