കനകമല ഐ. എസ് കേസ്: ആറ് പ്രതികള്‍ക്കും എൻഐഎ കോടതി ശിക്ഷവിധിച്ചു; ഒന്നാം പ്രതിക്ക്​ 14 വർഷം തടവും ​50,000 രൂപ പിഴയും; രണ്ടാം പ്രതിക്ക് 10 വർഷവും മൂന്നാം പ്രതിക്ക് ഏഴ് വർഷവും തടവ്

Jaihind News Bureau
Wednesday, November 27, 2019

കനകമല ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസിൽ ആറ് പേർക്കും എൻഐഎ കോടതി ശിക്ഷവിധിച്ചു.   ഒന്നാംപ്രതി തലശ്ശേരി സ്വദേശി മൻസീദിന് 14 വർഷം തടവും പിഴയും, രണ്ടാം പ്രതി തൃശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയും, മൂന്നാം പ്രതി കുറ്റ്യാടി സ്വദേശി റംഷാദിന് ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷ.

ആദ്യ രണ്ട് പ്രതികൾക്ക് തീവ്രവാദബന്ധങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസുമായി ചേർന്ന് ആക്രമണം നടത്താൻ കണ്ണൂരിലെ കനകമലയിൽ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശിക്ഷാവിധി.

നാ​​ലാം പ്ര​​തി കോ​​ഴി​​ക്കോ​​ട് കു​​റ്റ്യാ​​ടി ന​​ങ്ങീ​​ല​​ന്‍ക​​ണ്ടി വീ​​ട്ടി​​ൽ ആ​​മു എ​​ന്ന റം​​ഷാ​​ദിന് (27)​ മൂന്ന്​ വർഷവും അ​​ഞ്ചാം പ്ര​​തി മ​​ല​​പ്പു​​റം തി​​രൂ​​ര്‍ പൊ​​ന്മു​​​ണ്ടം പൂ​​ക്കാ​​ട്ടി​​ല്‍ വീ​​ട്ടി​​ല്‍ പി.​​സ​​ഫ്​​​വാ​​ന്(33)​ അഞ്ച്​ വർഷവുമാണ്​ തടവുശിക്ഷ.  കേസിലെ ആറാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ഏ​​ഴാം പ്ര​​തി കോ​​ഴി​​ക്കോ​​ട്​ സ്വ​​ദേ​​ശി ഷ​​ജീ​​ർ മം​​ഗ​​ല​​ശ്ശേ​​രി അ​​ഫ്​​​ഗാ​​നി​​സ്ഥാനി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യാ​​ണ്​ റി​​പ്പോ​​ർ​​ട്ട്. എ​​ട്ടാം പ്ര​​തി കാ​​സ​​ര്‍ഗോഡ് കാ​​ഞ്ഞ​​ങ്ങാ​​ട് ല​​ക്ഷ്​​​മി​​ന​​ഗ​​ര്‍ കു​​ന്നു​​മ്മേ​​ല്‍ മൊ​​യ്​​​നു​​ദ്ദീ​​ന്​ മൂന്ന്​ വർഷം തടവ്​ വിധിച്ചു​.

9-ആം പ്ര​​തി​​യും തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​യു​​മാ​​യ സു​​ബ്ഹാ​​നി ഹാ​​ജാ മൊ​​യ്തീ​​നെ​​തി​​രെ പ്ര​​ത്യേ​​കം കു​​റ്റ​​പ​​ത്രം ന​​ൽ​​കി​​യ​​തി​​നാ​​ൽ വി​​ചാ​​ര​​ണ പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല. ഗൂ​​ഢാ​​ലോ​​ച​​ന, നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യെ അ​​നു​​കൂ​​ലി​​ച്ചു എ​​ന്നീ കു​​റ്റ​​ങ്ങ​​ളാ​​ണ്​ തെ​​ളി​​ഞ്ഞ​​ത്. ഒ​​ന്നു​​മു​​ത​​ൽ മൂ​​ന്നു​​വ​​രെ പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ പ​​ണം സ​​മാ​​ഹ​​രി​​ക്കു​​ക, ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ ആ​​ളെ കൂ​​ട്ടു​​ക തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ളും തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. എന്നാൽ, പ്രതികൾക്ക്​ ഐ.എസുമായി ബന്ധമുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ 2നു കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായിട്ടില്ല.