സൂര്യ ചിത്രം എന്‍ജികെ യുടെ ടീസര്‍ എത്തി

Jaihind Webdesk
Thursday, February 14, 2019

സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ യുടെ ടീസര്‍ എത്തി. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് നായികമാര്‍. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് ടീസര്‍.

നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്‌ട്രീയപ്രവര്‍ത്തകനായി സൂര്യ എത്തുന്ന
ചിത്രം ഏപ്രില്‍ പത്തിന് തീയേറ്ററിൽ എത്തും.

എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ഡ്രീം വാരിയേഴ്‌സ് പിക്ചേഴ്‌സിന്റെ ബാനറില്‍ എന്‍ജികെ നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും.