കൊവിഡ് : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്‌‌

Jaihind Webdesk
Thursday, April 8, 2021

വെല്ലിംഗ്ടണ്‍ : ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിലവില്‍ വിലക്ക്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രൂക്ഷമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസിലന്‍ഡിന്‍റെ നടപടി. അടുത്ത ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. അതേസമയം കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡെന്‍ അറിയിച്ചു.

കൊവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.