കേരള പ്രദേശ് ഒ.ബി.സി കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചു

Jaihind Webdesk
Wednesday, January 23, 2019

 

congress flag

ന്യൂഡല്‍ഹി: കേരള പ്രദേശ് ഒബിസി കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചു. 6 വൈസ് പ്രസിഡന്റുമാരും 17 ജനറല്‍സെക്രട്ടറിമാരും അടങ്ങുന്നതാണ് ഭാരവാഹി പട്ടിക. 14 ജില്ലകളിലേയും ചെയര്‍മാന്‍മാരേയും പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേന്ത്യാ ഒബിസി കോണ്‍ഗ്രസ് ചെയര്‍മാന്‍ തമ്രധ്വാജ് സാഹുവാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സുമേഷ് അച്യുതനാണ് ഒ ബി സി കോണ്‍ഗ്രസിന്റെ സംസ്ഥാന ചെയര്‍മാന്‍.

അന്‍സജിതാ റസല്‍, അഡ്വ. ബി. സുനില്‍കുമാര്‍, കെ.പി. നടരാജന്‍, ടി.കെ. ദിനേശന്‍, വില്യം ആലത്തറ, പി. ഇന്ദിര എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍.

രാജേന്ദ്രബാബു, അജി രാജകുമാര്‍, ഷാജിദാസ്, ഷേനാജി, ബി.എം. ഷാഹ്, പി.വി. വിജയമ്മ, പി.ആര്‍. അരുണ്‍കുമാര്‍, രജനി പ്രദീപ്, ജയന്‍, രസിയ ബീവി.പി.ജെ, കെ.ഡി. ഹരിദാസ്, സതീഷ് വിമലന്‍, ജിതേഷ്, ഡെന്നിസ് ഡികോസ്റ്റ, ബാബു നാസര്‍, ഇ.വി. അബ്ദുല്‍ റഹ്മാന്‍, മുജീബ് ആനക്കയം എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.