കടകളില്‍ പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ ; മാർഗനിർദ്ദേശങ്ങള്‍ ഇങ്ങനെ

Jaihind Webdesk
Wednesday, August 4, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കടകളിലെത്തുന്നവർക്ക് നിബന്ധനകളുമായി സർക്കാർ. ആദ്യഘട്ട വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവർ, 72 മണിക്കൂറിന് മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായവർ, കൊവിഡ് ഭേദമായി 30 ദിവസം കഴിഞ്ഞവർ എന്നിവർക്കാണ് കടകളിലെത്താൻ അനുമതി. ബാങ്കുകൾ, ജോലിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിലെത്താനും ഈ നിബന്ധന ബാധകമാണ്.

ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. തുറന്ന സ്ഥലങ്ങളിലും വാഹനങ്ങളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍ക്കിംഗ് ഏരിയയും ഭക്ഷണം കഴിക്കാന്‍ ഉപയോഗപ്പെടുത്താം. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രവർത്തനാനുമതിയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. തിയേറ്ററുകളും തുറക്കില്ല. ഇളവുകള്‍ വിശദീകരിക്കുന്ന ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.