കൊവിഡ് രോഗികളുടെ എണ്ണം കൂടിയതില്‍ പൊലീസുകാർക്ക് മെമ്മോ : ഉദ്യോഗസ്ഥർക്കിടയില്‍ അതൃപ്തി ; പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിയുന്നു

Jaihind News Bureau
Tuesday, August 18, 2020

 

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ പൊലീസുകാർക്ക് മെമ്മോ. തിരുവനന്തപുരം റൂറലിലെ അഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് പൊലീസ് മേധാവി മെമ്മോ അയച്ചത്. ഡ്യൂട്ടിയില്‍ കൃത്യവിലോപം ഉണ്ടായെന്നും അലക്ഷ്യമായ ഡ്യൂട്ടിയാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്നും കാണിച്ചാണ് മെമ്മോ. കൊവിഡ് നിയന്ത്രണം പൊലീസിനെ പൂർണ്ണമായും ഏല്‍പ്പിക്കുന്നത് തീർത്തും തെറ്റായ നടപടിയാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണിത്.

കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​ര്‍ക്കാ​ണ്​ മെ​മ്മോ ല​ഭി​ച്ച​ത്. ഇ​ത്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കി​ട​യി​ല്‍ അ​മ​ര്‍ഷ​മു​ണ്ടാ​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ അ​ഞ്ചി​ലേ​റെ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍മാ​ര്‍ക്കാണ്  മെ​മ്മോ ല​ഭി​ച്ചത്. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

മെ​മ്മോ ശി​ക്ഷ​യെ ഭ​യ​ന്ന് പൊലീസ് നടപടികള്‍ കൂടുതല്‍ കർക്കശമാക്കിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. ക​ണ്ടെ​യ്​​ൻ​മെന്‍റ്​ സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വാ​ര്‍ഡു​ക​ള്‍ പൂ​ര്‍ണ​മാ​യി അ​ട​ച്ചി​ട്ടും മ​റ്റും ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കു​കയാണ് പൊലീസ് ചെയ്യുന്നത്. നി​ശ്ചി​ത സ​മ​യ​ത്തി​ലും നേ​ര​ത്തേ ക​ട​യ​ട​പ്പി​ച്ചും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ ക​ര്‍ശ​ന നി​ബ​ന്ധ​ന​ക​ള്‍ ​വെ​ച്ചു​മാ​ണ് പൊ​ലീ​സ് മെ​മ്മോ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ കി​ണ​ഞ്ഞ് ശ്ര​മി​ക്കു​ന്ന​ത്.ഇപ്പോള്‍ തന്നെ പൊലീസിന്‍റെ ഇടപെടലുകളില്‍ ജനങ്ങള്‍ക്കിടയിലും വ്യാപക അതൃപ്തിയും പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.

കൊവിഡ് പ്രതിരോധം  പൊലീസിനെ ഏല്‍പ്പിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പരിചയസമ്പന്നരായ ആരോഗ്യമേഖലയിലെ പ്രവർത്തകർ ചെയ്യേണ്ട ജോലി പൊലീസിനെ ഏല്‍പ്പിക്കുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ വഴിവെക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇത്തരം നടപടികള്‍ പൊലീസ് രാജിലേക്ക് വഴിതുറക്കുന്നതാണെന്നും ആക്ഷേപം ഉയർന്നിരുന്നു.