ദുരൂഹത ഒഴിയാതെ നെടുംങ്കണ്ടം കസ്റ്റഡി മരണം. ഉന്നത ഉദ്യോഗസ്ഥരിലേക്ക് തെളിവുകൾ വിരൽചൂണ്ടുമ്പോഴും അന്വേഷണത്തിൽ പുരോഗതിയില്ല; പ്രതികളെ സംരക്ഷിക്കാൻ സിപിഎം

Jaihind Webdesk
Tuesday, July 2, 2019

Peerumed-Custody-murder-case

നെടുംങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപെട്ട് കേസന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുമ്പോൾ അന്വേഷണത്തിൽ പുരോഗതിയില്ല. ഇതുവരെയും ആരുടെ പേരിലും നടപടിയില്ലാത്തതിലും ദുരൂഹതയുണ്ട്.

കസ്റ്റഡി മരണം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണ സംഘം ഒരു ഉദ്യോഗസ്ഥനെ പോലും ചോദ്യം ചെയുകയൊ അന്വേഷണ പുരോഗതിയെ കുറിച്ചൊയാതൊരു തീരുമാനമൊ ഉണ്ടാകുന്നില്ല. ഇതിൽ ഭരണകക്ഷി ഇടപെടൽ ഉണ്ടായതോടെ കേസിന്റെ ഗതി മാറുകയാണ്, കുമാർ തട്ടിയെടുത്തെന്ന് പറയുന്ന കോടികൾ എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്. കസ്റ്റഡി മരണവുമായി ബന്ധപെട്ട് ചില പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി എന്നല്ലാതെ മറ്റ് നടപടികൾ ഉണ്ടായില്ല, ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപും ദൃക്‌സാക്ഷികളുടെ മൊഴി രേഖപെടുത്തൽ അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞെങ്കിലും പോസ്റ്റ് മോർട്ടം റിപോർട്ടിൽ മൂന്നാം മുറ തെളിഞ്ഞിട്ടും മറ്റ് നടപടികൾ ഉണ്ടാകുന്നില്ല. ഇതിനിടെ കുമാറിന്റെ കുടുംബത്തിനോടുള്ള ഇജങ ഇടപെടൽ ഉണ്ടാകുന്നതും ദുരൂഹതയുണർത്തുന്നു, മാത്രമല്ല മുന്നാംമുറക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കു ഇപോഴും തൽസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.