രാജ്യത്ത് കഴിഞ്ഞ ദിവസം 54 കൊവിഡ് മരണം: 48 മരണം കേരളത്തില്‍

Jaihind Webdesk
Saturday, April 23, 2022

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,451 പുതിയ കൊവിഡ് കേസുകളും 54 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ മരിച്ച 54 പേരില്‍ 48 പേരും കേരളത്തില്‍ നിന്നാണ്. രോഗമുക്തി നിരക്ക് 98.75 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ 2,451 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 14,241 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 808 കേസുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനവുമാണ്. ഒരു ദിവസത്തിനിടെ 54 പുതിയ മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 5 ലക്ഷത്തി 22 ആയിരത്തി 116 ആയി ഉയര്‍ന്നു.

നിലവില്‍ മരണനിരക്ക് 1.21 ശതമാനമാണ്. 54 പുതിയ മരണങ്ങളില്‍ 48 പേരും കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് ഇതുവരെ മരിച്ചത് 68,750 പേരാണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ലക്ഷത്തി നാല്‍പ്പത്തി ഏഴായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്ന് പേര്‍. ഡല്‍ഹി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉള്‍പ്പെടുന്നു. രോഗവിമുക്തി നിരക്ക് 98.75 ശതമാനമായി രേഖപ്പെടുത്തിയത് ആശ്വാസകരമായി ആരോഗ്യ മന്ത്രാലയം കരുതുന്നു.