വീണ ജോര്‍ജ്ജിനുനേരെ നാമജപ പ്രതിഷേധം; എസ്.എന്‍.ഡി.പിയോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി

Jaihind News Bureau
Thursday, April 18, 2019

തിരുവല്ല: പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിനുനേരെ വിശ്വാസികളുടെ പ്രതിഷേധം. തിരുവല്ലയില്‍ എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപടിയിലാണ് വോട്ട് അഭ്യര്‍ത്ഥനയുമായി വീണ് ജോര്‍ജ്ജ് എത്തിയത്. ഈ സമയം സദസ്സിലുണ്ടായിരുന്നവര്‍ ശരണംവിളിച്ച് വീണ ജോര്‍ജ്ജിന് നേരെ പ്രതിഷേധിച്ചത്.

ഇന്നലെ എസ്.എഫ്.ഐ നേതാവ് ശബരിമലയെയും ആചാരങ്ങളെയും അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. എസ്.എഫ്.ഐ വാഴൂര്‍ ഏരിയ കമ്മിറ്റിയംഗം വിഷ്ണു വിജയകുമാറാണ് ശബരിമലയെക്കുറിച്ച് ഫേസ്ബുക്കി അവഹേളനപരമായ കമന്റിട്ടതെന്നാണ് ആക്ഷേപം.
വീണ ജോര്‍ജ്ജ് പത്തനംതിട്ടയില്‍ വിജയിച്ചാല്‍ ശബരിമലയില്‍ കയറുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അരവണ കൗണ്ടറുകള്‍ സാനിറ്ററി നാപ്കിന്‍ വില്‍പ്പനയ്ക്ക് വെക്കുമെന്ന് ഫേസുബ്ക്ക കമന്റില്‍ ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ പ്രതിഷേധം ശക്തമായത്.

ദൃശ്യങ്ങള്‍ കാണാം..