ലോക്‌സഭയിലെ 545 അംഗങ്ങളില്‍ ജനപ്രിയരും കർമനിരതരുമായ മികച്ച 25 എം.പി മാരുടെ പട്ടികയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മികച്ച പാര്‍ലമെന്‍റേറിയനുള്ള ശക്തിസമ്മാന്‍ പുരസ്കാരം പ്രേമചന്ദ്രന് ലഭിക്കും. ഈ മാസം ജനുവരി 31ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ശക്തിസമ്മാന്‍ പുരസ്കാരം പ്രേമചന്ദ്രന് സമ്മാനിക്കും.
രാജ്യത്തെ പ്രമുഖ മാഗസിനായ ‘ഫെയിം ഇന്ത്യ’ ലോക്‌സഭയിലെ 545 എം.പി മാരെപ്പറ്റി, അവരുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ലോക്‌സഭയിലെ നടപടികളും ജനകീയാടിത്തറയും ആധാരമാക്കി 10 വിഷയങ്ങ ളിൽ നടത്തിയ വിശാലമായ സർവേയിലൂടെ മികച്ച പാർലമെന്‍റേറിയന്മാരായി ഇപ്പോഴത്തെ ലോക്‌സഭയിലെ 25 എം.പി മാരെ തെരഞ്ഞെടുത്തു. ‘Asia Post – Fame India Survey’ യിലൂടെയാണ് മികച്ച 25 എം.പിമാരെ കണ്ടെത്തിയത്.
ഓരോ എം.പി മാരെയും ബന്ധപ്പെടുത്തിയുള്ള 10 വിഷയങ്ങളിലാണ് സർവേനടന്നത്.
1. അധികാരകേന്ദ്ര ങ്ങളിലെ സ്വാധീനം 2. ജനങ്ങളോടുള്ള പ്രതിബദ്ധത 3. ജനസമ്മിതി 4. പ്രതിഛായ 5. പ്രവർത്തനശൈലി 6. സാമൂഹ്യ ഇടപെടൽ 7. ലോക്‌സഭയിലെ ഹാജർ 8. ചോദ്യോത്തരവേളയിലെ ഇടപെടൽ 9. ലോക്‌സഭയിൽ ചോദിച്ച ചോദ്യങ്ങൾ 10. സ്വകാര്യ ബില്ലുകൾ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.
കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവായ മല്ലികാർജുൻ ഖാർഗെയും ശക്തിസമ്മാന്‍ പുരസ്കാരത്തിന് അര്‍ഹനായി.
കേരളവുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും അദ്ദേഹത്തിൻറെ ശക്തമായ ഇടപെടൽ ദൃശ്യമാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. മുല്ലപ്പെരിയാർ, റെയിൽവേ, ഹൈവേ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്‍റെ നിലപാടുകളും ഇടപെടലുകളും കേരളത്തിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. ചോദ്യോത്തരവേളകളിലെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനുപരി കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ജനപ്രതിനിധിയാണ് എൻ.കെ.പ്രേമചന്ദ്രൻ എന്ന് സര്‍വേയില്‍ എടുത്തുപറയുന്നു.
ശക്തിസമ്മാന്‍ പുരസ്കാരത്തിന് അര്‍ഹരായ എം.പി മാർ ഇവരാണ്.
1. സന്തോഷ് അഹ്‌ലാവത് 2. ഡോ. കിരിത് പ്രേ സോലങ്കി 3. ഉദിത് രാജ് 4. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 5. എന്‍.കെ പ്രേമചന്ദ്രന്‍ 6. രാജു ഷെട്ടി 7. ഗണേഷ് സിംഗ് 8. മഹേന്ദ്രനാഥ് പാണ്ഡെ 9. വീരേന്ദ്ര സിംഗ് മസ്ത് 10. ദിലീപ് ഗാന്ധി 11. പ്രഹ്ലാദ് സിംഗ് പട്ടേല്‍ 12. പ്രേംസിംഗ് ചന്തു മജ്‌ര 13. ഗോപാല്‍ ചിന്നയ്യ ഷെട്ടി 14. സുപ്രിയ സുലെ 15. സുഷ്മിതാ ദേവ് 16. രണിത് രഞ്ജന്‍ 17. പ്രേംദാസ് റേ 18. ദീപേന്ദ്രസിംഗ് ഹൂഡ 19. ധര്‍മേന്ദ്ര യാദവ് 20. സുധീര്‍ ഗുപ്ത 21. രാജീവ് ശങ്കര്‍ റാവു 22. സഞ്ജയ് ജെയ്സ്വാള്‍ 23. രവീന്ദ്ര ജന 24. കെ കവിത 25. ചന്ദ്രപ്രകാശ് ജോഷി.