പി.ജയരാജനെ അനുകൂലിച്ചു ; ധീരജ് കുമാറിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി

Jaihind News Bureau
Saturday, March 6, 2021

കണ്ണൂർ : സി.പി.എം നേതാവ് പി.ജയരാജന് സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് എൻ. ധീരജ് കുമാറിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കി. പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാണ് ധീരജ് കുമാർ. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാൽ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.എം ജില്ലാകമ്മിറ്റി അറിയിച്ചു.