മഴക്കെടുതിയില്‍ മുടങ്ങിയ തേക്കടി, മൂന്നാർ ടൂറിസം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

Jaihind Webdesk
Thursday, August 30, 2018

ഇടുക്കിയിലെ തേക്കടി, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലെ മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് നിർത്തിവച്ചിരുന്ന ടൂറിസം പരിപാടികൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തേക്കടിയിൽ ബോട്ടിംഗ് നിർത്തലാക്കിയതോടെ വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു. ഇത് വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയായി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കാൻ വൈകുന്നതോടെ ടൂറിസം മേഖല കടുത്ത പ്രതിസന്ധി നേരിടുന്നു. തേക്കടി ബോട്ട് ലാന്‍റിംഗിലേക്ക് പോലും പ്രവേശനം അനുവദിക്കാത്തതിനാൽ വിനോദ സഞ്ചാരികൾ എത്തുന്നില്ല. സാധാരണയായി ഓണക്കാലത്ത് ഹോട്ടലുകളിലും റിസോർട്ട് കളിലും ശരാശരി 80 ശതമാനം ആളുകളുണ്ടാകം. എന്നാൽ ഇത്തവണ മഴക്കെടുതി ഉണ്ടായതോടെ. ജില്ലയിലെ ടൂറിസം മേഖല തന്നെ നിശ്ചലമായിരിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികളും ട്രാവൽ ഏജൻസികളും മുറികൾ ബുക്ക് ചെയ്യാൻ ബന്ധപ്പെടുന്നുണ്ടെങ്കിലും തേക്കടിയിൽ ബോട്ടിംഗ് അടക്കമുള്ള പരിപാടികൾ ഇല്ലെന്നറിയുന്നതോടെ ബുക്കിംഗ് ഉപേക്ഷിക്കുകയാണ്. ഇതു മൂലം ജില്ലയിലെ വാണിജ്യ. വ്യാപാര മേഖല തന്നെ പ്രതിസന്ധിയിലാണ്.

https://youtu.be/rWA9t5ss6iw