സിപിഐയിലെ നല്ല നേതാക്കൾക്ക് യുഡിഎഫിലേക്ക് സ്വാഗതം : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, July 27, 2019

സിപിഐയിലെ നല്ല നേതാക്കൾക്ക് യുഡിഎഫിലേക്ക് സ്വാഗതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ എം.എൽ.എ ക്ക് പോലീസ് മർദ്ദനമേറ്റത് ആഭ്യന്തരവകുപ്പിന്‍റെ പരാജയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാജയം മറക്കാനാണ് എം.എൽ.എയുടെ എല്ല് പൊട്ടിയോ ഇല്ലയോ എന്ന ചർച്ച നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മലപ്പുറത്ത് പറഞ്ഞു.