സംസ്ഥാനത്ത് കോൺഗ്രസിന് ദ്വിമുഖ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; വരുന്ന തെരഞ്ഞെടുപ്പിനെ വെല്ലുവിളിയായി നേരിടുമെന്നും കെപിസിസി അധ്യക്ഷൻ

Jaihind News Bureau
Monday, January 27, 2020

Mullappally-Ramachandran-PC

വരുന്നു തെരഞ്ഞെടുപ്പിനെ വെല്ലുവിളിപോലെ നേരിടുമെന്ന് കെ.പി.സിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് കോൺഗ്രസിന് ദ്വിമുഖ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ അനീതികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളെല്ലാം മികച്ചവരാണ്. കെപിസിസി അച്ചടക്കസമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അനശ്ചിതത്വത്തിന്‍റെ തടവുകാരനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്നത് ദ്വിമുഖ പോരാട്ടമാണെന്നും വരുന്ന തെരഞ്ഞെടുപ്പിനെ വെല്ലുവിളിപോലെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. അവ്യക്തതയുടെ നിഴലിൽ നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും
മോദിയും പിണറായിയും പരാജയപെട്ട ഭരണധികാരിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

ദ്വിമുഖ പോരാട്ടമാണ് സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്നതെന്നും വെല്ലുവിളിപോലെ വരുന്ന ഇലക്ഷനെ നേരിടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പാർട്ടിയിൽ അച്ചടക്കം വേണം. ഇതിനായി കെപിസിസി അച്ചടക്ക കമ്മിറ്റി രൂപീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.