രമേശ് ചെന്നിത്തലയുടേത് മാതൃകാപരമായ പ്രവര്‍ത്തനം ; മികച്ച പ്രതിപക്ഷ നേതാവായി ചരിത്രം രേഖപ്പെടുത്തും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, May 22, 2021

 

തിരുവനന്തപുരം : കഴിഞ്ഞ 5 വര്‍ഷക്കാലം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം ഒന്നിനൊന്നുമികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനിയാണ് അദ്ദേഹം. പാര്‍ട്ടിയുടെ യശസ് ഉയര്‍ത്താന്‍ വേണ്ടി പരമാവധി പ്രവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കായി. പിണറായി സര്‍ക്കാരിനെതിരായ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് അതെല്ലാം വസ്തുതാപരമായി പൊതുസമൂഹത്തിനു മുന്നില്‍ തെളിയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായി ചരിത്രം രമേശ് ചെന്നിത്തലയെ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.