മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയില്‍; സഭയിലെ പ്രസംഗം അദ്ദേഹത്തിനും പൊതുജനത്തിനും മനസിലായില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍| VIDEO

Jaihind News Bureau
Friday, August 28, 2020

 

തിരുവനന്തപുരം:  മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അദ്ദേഹത്തിനും കേട്ട പൊതുജനത്തിനും മനസിലായില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.  സമയംകൊല്ലി പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്.  അറുബോറൻ പ്രസംഗം നടത്തിയെന്നല്ലാതെ പ്രതിപക്ഷത്തിന്‍റെ ഒരു ആരോപണങ്ങള്‍ക്കു പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

teevandi enkile ennodu para