സംഘപരിവാരത്തിന് കീഴടങ്ങി മോഹന്‍ലാല്‍ നടത്തിയ ഖേദപ്രകടന പോസ്റ്റ് സംവിധായകന്‍ പൃഥ്വിരാജും നിര്‍മ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരും ഷെയര്‍ ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചതും പൃഥ്വിരാജ് ആയിരുന്നു. ചിത്രത്തിനോടുള്ള എതിര്‍പ്പു കണക്കിലെടുത്ത് വിവാദ ഭാഗങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും അക്കൗണ്ടുകളുടെ കമന്റ് ബോക്‌സില്‍ ഇത്തരം മെസേജുകളാണ് വന്നു നിറയുന്നത്
പ്രിയപ്പെട്ടവര്‍ക്കുണ്ടായ മാനസിക വിഷമം എന്നുള്ളത് സംഘികള്‍ക്കുണ്ടായ വെപ്രാളം എന്ന് തിരുത്തിയാല്‍ നന്നായിരുന്നു എന്നാണ് പൊതുവേ കമന്റുകളിലെ പൊതുവായ വികാരം. സമൂഹത്തോട് ഉത്തരവാദിത്വമുള്ള നാല്‍പ്പത്തഞ്ച് കൊല്ലമായി കേരളത്തിന്റെ ഏട്ടനായ താങ്കള്‍ക്ക് പോലും ഒരു കലാകാരന്‍ എന്ന നിലയില്‍ സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നു. നോക്കൂ ഫാസിസം ഇങ്ങനെയാണ് കടന്നു കയറുന്നത് എന്നാണ് ഒരാള്‍ കുറിക്കുന്നത്.
അങ്ങനെ ആണേല്‍ ഈ സിനിമയില്‍ പറയുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയുള്ള മോശം പരാമര്‍ശങ്ങളും ഒഴിവാക്കണം അല്ലാതെ പ്രത്യേക പാര്‍ട്ടിക്ക് വേണ്ടി തല കുനിക്കരുത് ലാലേട്ടാ. ഇന്ന് ഇങ്ങനെ ഭയന്നാല്‍ നാളെ ഇവരോട് ചോദിക്കാതെ മോഹന്‍ലാല്‍ എന്ന നടന് സിനിമ ചെയ്യാന്‍ ഒക്കുമോ ഇല്ലയോ എന്ന് കൂടി ആലോചിക്കുക. സിനിമ എഴുത്തുകാരന്റെ കല ആണ് സൃഷ്ടി ആണ് ആത് ആര്‍ക്കും വേണ്ടി കുറക്കാനോ കൂട്ടാനോ പോകരുത് അത് അയാളോട് ചെയ്യുന്ന ചതി ആണ് വഞ്ചന ആണ്. ഓര്‍മ്മ വെച്ച കാലം മുതല്‍ ലാലേട്ടന്‍ ഫാന്‍ ആണ് അത് ലാല്‍ എന്ന ആളുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി അല്ല അഭിനയം കണ്ടിട്ട് തന്നെ ആണ് അങ്ങനെ ഉള്ള ലക്ഷ കണക്കിന് പേരോട് ലാലേട്ടന്‍ ഉത്തരം പറയേണ്ടി വരും ഈ ഖേദം പ്രകടിപ്പിക്കലിന് എന്ന് മറ്റൊരു ഫാന്‍ കുറ്റപ്പെടുത്തുന്നു.
സംഘപരിവാര്‍ രാഷ്ടീയും എത്ര മാത്രം നമ്മളെ വിഴുങ്ങി എന്ന് ഒന്ന് അലോചിച്ചു നോക്കിയേ, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പടം പോലും വെട്ടി കളയാന്‍ പോകുന്നു…നമ്മള്‍ എപ്പോളും പറയും കേരളം അങ്ങനെ , ഇങ്ങനെ എന്നൊക്കെ….നമ്മളെ പോലും പേടിപ്പിച്ചു നിര്‍ത്തി , ഭീഷണിപ്പെടുത്തി അവര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കുന്നത് നോക്കിക്കേ? ഒരു മലയാള സിനിമ പോലും നമ്മെ ഭീഷണി പെടുത്തി തിരുത്താന്‍ മാത്രം അവര്‍ വളര്‍ന്നു, അതു ഒട്ടും ഇന്‍ഫ്‌ലൂന്‍സ് ഇല്ലാത്ത കേരളത്തില്‍ പോലും…ഇങ്ങനെ ഒക്കെ ഇവിടെ നടക്കുമെങ്കില്‍ ബാക്കി ഉള്ള സ്ഥലത്തെ അവസ്ഥ എന്താകും… ഇവര്‍ നമ്മളെ മുഴുവന്‍ ആയിട്ട് വിഴുങ്ങി. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട് എന്ന് മറ്റൊരാള്‍ ആശങ്കപ്പെടുന്നു.
മോഹന്‍ലാലിന്റെ ഖേദപ്രകടനത്തെ വൈകാരികമായി കാണുന്നവരുമുണ്ട്. ലജ്ജിക്കുന്നു ഈ സിനിമയ്ക്ക് വേണ്ടി വാദിച്ചതിന്….ആ സിനിമയെ ഇത്രയും ദിവസങ്ങളില്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്തതതിന്. ആദ്യദിവസം പടം കണ്ടതിന്.. ഇനി ഫാമിലിയെ കൂടി കൊണ്ട് കാണിക്കണം എന്നുണ്ടായിരുന്നു അത് കാണിക്കുന്നില്ല എന്ന് തീരുമാനിക്കുന്നു…എന്നാണ് ഈ ആരാധകന്‍ കുറിക്കുന്നത്.
ദൈവം മരിച്ചു, ചെകുത്താന്‍ കൊന്ന്… നിങ്ങളിലെ ദൈവത്തെ അവര്‍ കൊന്നു. നിങ്ങളിലെ തപസ്യയെ ഇല്ലാതാക്കി, ഒരു രാത്രി വെളുത്തപ്പോള്‍ മോഹന്‍ലാല്‍ എന്നാ വന്മരത്തെ അവര്‍ വെട്ടി വീഴ്ത്തി മിസ്റ്റര്‍ മോഹന്‍ലാല്‍, നിങ്ങളെ ഘജ സ്‌കൂളില്‍ നിന്ന് ടാലന്റ് ഹണ്ട് നടത്തി കൊണ്ട് വന്ന് അഭിനയിപ്പിച്ചതല്ല,ഞാനൊന്നും അറിഞ്ഞില്ല എന്ന് പറയാന്‍ എന്ന് മറ്റൊരാള്‍ കുറിക്കുന്നു.
നിലപാടില്‍ ഉറച്ചു നില്‍ക്കണം മിസ്റ്റര്‍…സത്യവും, ചരിത്രവും ഭയപ്പെടുന്നവര്‍ക്ക് മുമ്പില്‍ നട്ടെല്ല് നിവര്‍ത്തി തന്നെ നിക്കണം…സിനിമയിലെ ഡയലോഗ് മാത്രം പോരാ എന്ന് മോഹന്‍ലാലിനേയും പ്ൃഥ്വിരാജിനേയും ഉപദേശിക്കുന്നവരും ഉണ്ട്.
അവരു തിരിച്ചും മറിച്ചും ചോദിക്കും ഗുജറാത്ത് കലാപം ഷൂട്ട് ചെയുന്ന സമയത്തു നമ്മള്‍ അവിടെ ഇല്ലായിരുന്നു .തൊടുപുഴ ഒരു ധ്യാനം കൂടാന്‍ പോയിരിക്കയായിരുന്നു എന്നെ പറയാവൂ …എന്ന് വിഷയത്തെ കോമഡിയായി സ്വീകരിക്കുന്ന ആരാധകരേയും കാണാം