വനിതാ കമ്മീഷനെ പിരിച്ചുവിടണം: എംഎം ഹസന്‍

Thursday, September 6, 2018

ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്നു കെപിസിസി പ്രസിഡന്‍റ് എം.എം. ഹസന്‍. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മീഷനെ ഉടനടി പിരിച്ചുവിടണമെന്നു ഹസന്‍ ആവശ്യപ്പെട്ടു.