കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എതിരെ തൊഴിലാളികൾ മുന്നോട്ട് വരണമെന്ന് എം.എം ഹസന്‍

Jaihind Webdesk
Monday, December 10, 2018

MM-Hassan-PP

ജനങ്ങളുടെ സ്വൈര്യജീവിതം നശിപ്പിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാരിന്‍റെ ഏകാധിപത്യ നടപടികൾക്ക് എതിരെ തൊഴിലാളികൾ മുന്നോട്ട് വരണമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് എം.എം ഹസൻ. കേരളത്തിലെ തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധിയിലാണ് അവരെ രക്ഷിക്കുവാനോ നിയമപരമായ സഹായം നൽകാനോ തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ അടിച്ചമർത്തി തൊഴിലാളി വിരുദ്ധ നിയമങ്ങൾ നിർമിച്ചു കൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ഐഎൻറ്റിയുസി ആൾസെയിന്‍റ്സ് യൂണിറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് എം.എം ഹസൻ പറഞ്ഞു.[yop_poll id=2]