വനിതാമതിലിനായി പൊതുഖജനാവിലെ പണം; പ്രതിപക്ഷം നിയമനടപടി സ്വീകരിക്കും: എം.എം ഹസന്‍

webdesk
Friday, December 21, 2018

വനിതാ മതിലിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവാക്കുന്ന തുക തിരിച്ചുപിടിക്കാൻ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ. വനിതാ മതിൽ സി.പി.എം സ്പോൺസേർഡ് മതിലായി മാറിയെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

എല്ലാ സാമൂഹിക സംഘടനകളും എതിർക്കുന്ന വനിതാ മതിൽ വർഗീയ മതിൽ തന്നെയാണ്. ഇതിൽനിന്നും സർക്കാർ പിൻമാറണമെന്നും എം.എം ഹസൻ ആവശ്യപ്പെട്ടു.[yop_poll id=2]