യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എം.എം ഹസൻ

Jaihind Webdesk
Saturday, July 13, 2019

യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം.എം ഹസൻ. കോളേജിലെ എല്ലാം ആയുധ ശേഖരങ്ങളും പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിക്കും അക്രമത്തിൽ പങ്കുണ്ടെന്ന കാര്യം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോളേജ് പ്രിൻസിപളിനെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവര്‍ത്തകർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

teevandi enkile ennodu para