സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി നടത്തുന്നത് ശിവശങ്കരനെ ബലിയാടാക്കി തടി തപ്പാനുള്ള ശ്രമമെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം.എം.ഹസൻ. കള്ളക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നു എന്ന് അറിഞ്ഞ ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നാടകീയ നീക്കമാണെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.