പാലക്കാട്: ഷൊര്‍ണൂര്‍ MLA പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം ‘സൗമ്യ’മല്ല എന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം പറയുന്നുണ്ടെങ്കിലും മാസങ്ങള്‍ക്ക്മുമ്പ് തന്നെ ജില്ലാ നേതൃത്വത്തിന് ഈ കാര്യം അറിയാമായിരുന്നുവെന്ന് പരാതിക്കാരിയായ DYFI ജില്ലാകമ്മിറ്റിയംഗം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പരാതി ‘രാജി’യായി കലാശിപ്പിക്കാനായിരുന്നു CPM നേതൃത്വത്തിന്‍റെ തീരുമാനം.
പക്ഷേ പണി പാളിയത് പരാതി യെച്ചൂരിയിലേക്കെത്തിയപ്പോഴായിരുന്നു. നേരത്തെ CPM പിബി അംഗമായ ബൃന്ദാ കാരാട്ടിന് യുവതി പരാതി നല്‍കിയിരുന്നെങ്കിലും പരാതിയില്‍ ബൃന്ദാ കാരാട്ട് അടയിരുന്നപ്പോള്‍, പ്രാദേശിക പ്രശ്നങ്ങളില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയോട് ശത്രുപക്ഷത്ത് നില്‍ക്കുന്ന CPI നേതൃത്വം കളത്തിലിറങ്ങി. തുടര്‍ന്ന് CPI നേതാവ് ആനി രാജ വഴി പ്രശ്നം യെച്ചൂരിയിലേക്ക് എത്തിക്കുകയായിരുന്നു. ആനി രാജ യെച്ചൂരിയോട് സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ശശിക്കെതിരായ ലൈംഗിക ആരോപണത്തിന് ജീവന്‍ വെച്ചത്.
കടുത്ത പിണറായി പക്ഷക്കാരനായ പി.കെ ശശിക്കെതിരായ പരാതി CPM ജില്ലാ നേതൃത്വം മുക്കുകയായിരുന്നു. ഈ പരാതിയോടെ സി.പി.എമ്മിന്‍റെ ‘സൌമ്യ’മായ മുഖമാണ് പാലക്കാട് ജില്ലയില്‍ നഷ്ടപ്പെടുന്നത്. ഷൊര്‍ണൂര്‍ എം.എല്‍.എ ശശിയുടെ ‘രാജി’യിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്നാണ് പാലക്കാട്ടെ സി.പി.എം അനുഭാവികള്‍ ഉറ്റുനോക്കുന്നത്.