ശശിയെ തലോടി കേന്ദ്രകമ്മിറ്റിയും; സസ്പെന്‍ഷന്‍ മാത്രം, കൂടുതല്‍ നടപടികളില്ല

Jaihind Webdesk
Sunday, December 16, 2018

P.K-Sasi-MLA

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പീഡന പരാതിയിൽ കൂടുതല്‍ നടപടികളില്ല. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് സി.പി.എം കേന്ദ്രകമ്മിറ്റി ശരിവെച്ചു. ആറ് മാസം സസ്പെൻഷനെന്ന സംസ്ഥാന കമ്മിറ്റിയുടെ നടപടിയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയര്‍ന്നില്ല. പരാതിയിൽ പുനഃപരിശോധന വേണ്ടെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഇതോടെ ശശിക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി.

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തെറ്റാണെന്ന് കാട്ടി പീഡനത്തിന് ഇരയായ പെൺകുട്ടി കേന്ദ്രകമ്മിറ്റിക്ക് ഇന്ന് വീണ്ടും പരാതി നൽകിയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് ശരിവച്ചതോടെ പെൺകുട്ടിയുടെ പരാതിക്ക് പാർട്ടിക്കുള്ളിൽ ഇനി പ്രസക്തി ഇല്ലാതായി.[yop_poll id=2]