പ്രാർത്ഥന ഫലിച്ചു ; ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലനെ കണ്ടെത്തി

Jaihind News Bureau
Friday, July 19, 2019

Sharjah-missing-Indian-Boy

ദുബായ് : ഷാർജയിൽ നിന്നും കാണാതായ ഇന്ത്യക്കാരനായ 15 വയസുകാരനെ അജ്മാനിൽ നിന്ന് വ്യാഴാഴ്ച രാത്രിയിൽ കണ്ടെത്തി. ബീഹാർ സ്വദേശി പർവേസ് ആലം അഹമ്മദിനെയാണ് കണ്ടെത്തിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

പർവേസ് പതിവായി യുട്യൂബ് കാണുന്നുവെന്ന മാതാപിതാക്കളുടെ വഴക്കിനെ തുടർന്ന് ഉമ്മയുമായി പിണങ്ങിയാണ് വീട് വിട്ട്പോയത്. തുടർന്ന് ഷാർജ പൊലിസ് സമഗ്രമായ അന്വേഷണം നടത്തിയാണ് ബാലനെ കണ്ടെത്തിയത്.