കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടു; ആലുവ മാർക്കറ്റിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Jaihind Webdesk
Saturday, July 29, 2023

 

കൊച്ചി: ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തുനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.

പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്‍റെ സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് പിടിയിലായ അസഫാക്ക് പൊലീസിന് നൽകിയ മൊഴി. കുട്ടിയെ കണ്ടെത്താനായി ആലുവയിലും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് ആലുവ മാർക്കറ്റിനു സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.