അങ്ങനെ അതും പൊളിഞ്ഞു; ഷൈലജയ്ക്കുള്ള ‘യു.എന്‍ ആദരം’ സിപിഎമ്മിന്‍റെ പി.ആര്‍ പണി; ആദരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് യു.എന്‍

Jaihind News Bureau
Friday, June 26, 2020

 

കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക് ആദരവ് നൽകിയെന്ന വാർത്ത നിഷേധിച്ച് യു.എന്‍. പൊതു പ്രവർത്തക എന്ന നിലയിൽ കെ.കെ ഷൈലജയെ ആദരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

മന്ത്രിക്ക് യു.എന്‍ ആദരമെന്ന രീതിയില്‍ വലിയ രീതിയിലുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നടന്നത്.  ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണത്തോടെ ഇതെല്ലാം  വ്യാജമായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. പി.ആര്‍ വർക്കിന്‍റെ ഭാഗമായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകളെന്നതും ഇതോടെ തെളിഞ്ഞു.

പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയെ യു.എന്‍ ആദരിച്ചിട്ടില്ല. കൊവിഡുമായി ബന്ധപ്പെട്ട ചർച്ചയിലെ ഒരംഗം മാത്രമായിയിരുന്നു മന്ത്രിയെന്നും യു.എന്‍ വക്താവ് സ്ഥിരീകരിച്ചു. ആദരവ് വാർത്ത വ്യാജമാണെന്ന യു.എന്‍ സ്ഥിരീകരണത്തോടെ സൈബർ സഖാക്കള്‍ ഊതിപ്പെരുപ്പിച്ച മറ്റൊരു കഥ കൂടിയാണ് അകാലത്തില്‍ പൊലിഞ്ഞത്.

ഇത്തവണ ബംഗ്‌ളാദേശ് ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളെയാണ് യു.എൻ പബ്ലിക് സർവീസ് അവാർഡിനായി തെരെഞ്ഞെടുത്തത്.ബംഗ്‌ളാദേശ്, പോർട്ടുഗൽ, സൗത്ത് കൊറിയ, മെക്സിക്കോ, സ്പെയിൻ, ബോട്സ്വാന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ അവാർഡ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.ഇവരെ പ്രതിനിധാനം ചെയ്യുന്ന പ്രതിനിധികളെയാണ് വാസ്തവത്തിൽ യു.എൻ ആദരിച്ചത്.