അടുത്തിടെ നടന്ന റെയിൽവേ അവലോകനങ്ങളിൽ കോച്ച് ഫാക്ടറികൾ നിരന്തരമായ ആവശ്യമായി ഉയരുകയും എന്നാൽ സമീപ ഭാവിയിൽ അത്തരത്തിൽ പുതിയ കോച്ച് ഫാക്ടറികളുടെ തീരുമാനങ്ങൾ ഒന്നും തന്നെ ഇല്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ എം.പി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത് . എന്നാൽ കേരളത്തിലും തമിഴ്നാട്ടിലുമായി 29 റെയിൽ പ്രോജക്ടുകളിൽ 17 വർക്ക്ഷോപ്പ് ഉൾപ്പെടെ 2,317 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.