നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും

Jaihind Webdesk
Friday, September 7, 2018

നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും. ബുധനാഴ്ച കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. മെഡിക്കൽ കൊളേജുകൾക്ക് വിശദമായ മറുപടി ഫയൽ ചെയ്യാൻ കോടതി നിർദേശം നൽകി. അപര്യാപ്തതകൾ മറികടന്നെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. പത്താം തീയതി പ്രവേശനം പൂർത്തിയാക്കുന്നതിനാൽ ഉടൻ തീരുമാനം എടുക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.

വയനാട് ഡിഎം, തൊടുപുഴ അൽ- അസർ, പാലക്കാട് പികെ ദാസ്, തിരുവനന്തപുരം എസ് ആർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനാണ് സ്റ്റേ.[yop_poll id=2]