സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോവാദികളുടെ പോസ്റ്റർ

Jaihind Webdesk
Saturday, August 14, 2021

വയനാട് : രാജ്യം 75 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ, ആഘോഷങ്ങൾ ബഹിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി മാവോവാദി പോസ്റ്റർ. വയനാട്ടിലെ കമ്പമല എസ്റ്റേറ്റിലാണ് മാവോവാദികളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചത്. സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്.

രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്.