സില്‍വർലൈനിനെതിരെ മാവോയിസ്റ്റുകള്‍: പിണറായി സർക്കാരിനും വിമർശനം; പോസ്റ്റർ

Jaihind Webdesk
Sunday, April 3, 2022

 

കോഴിക്കോട്: സില്‍വർലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകള്‍ രംഗത്ത്. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം.  സില്‍വർലൈന്‍ വിരുദ്ധ സമരസമിതിയെ പിന്തുണച്ച മാവോയിസ്റ്റുകള്‍ പിണറായി സർക്കാരിനെതിരെ വിമർശനവും ഉന്നയിച്ചു. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ താമരശേരി പോലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തി.