മൻസൂറിന്‍റെ കൊലപാതകം ആസൂത്രിതം ; പിന്നില്‍ 25 അംഗ സംഘം ; പോലീസ് റിമാന്‍ഡ് റിപ്പോർട്ട്

Jaihind Webdesk
Thursday, April 8, 2021


കണ്ണൂർ :  മു‌സ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നില്‍ 25 അംഗ സംഘമെന്നും സംഭവം  ആസൂത്രിതമെന്നും പൊലീസിന്‍റെ  റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ 11 പേര്‍ നേരിട്ടു പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. കണ്ടാലറിയുന്ന 14 പേരാണുള്ളത്. രക്തം വാര്‍ന്നാണ് മന്‍സൂര്‍ മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേസില്‍ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിനെ തലശ്ശേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.