കേരളത്തില്‍ കാലവർഷം നാളെയെത്തും ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇപ്രാവശ്യം മഴകുറയാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ നാളെ മഴ മുന്നറിയിപ്പുമുണ്ട്.

ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.