ജീവനക്കാരെ ഭീഷണിപ്പെടുത്തി സാലറി പിടിച്ചെടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Friday, April 3, 2020

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി സാലറി ചലഞ്ച് നടത്താനുള്ള ധനമന്ത്രിയുടെ നീക്കം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചിനോട് സഹകരിക്കാൻ യു.ഡി.എഫ് തയാറാണ്. എന്നാൽ നിർബന്ധിത പിരിവ് അംഗീകരിക്കാനാവില്ല.

മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും രണ്ട് രീതിയിലാണ് സംസാരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. സാലറി പിടിച്ചെടുക്കുമെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല.

ആരോഗ്യവകുപ്പിലെ ജീവനക്കാരെയും പൊലീസ് വകുപ്പിൽ പ്രവർത്തിക്കുന്നവരെയും എല്ലാം സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണം. സർക്കാർ വിവേകത്തോട് കൂടി പെരുമാറണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.