റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ; കരാർ രണ്ട് വർഷത്തേക്ക്

Jaihind Webdesk
Friday, August 27, 2021

ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസ് വിട്ട പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍  യുണൈറ്റഡില്‍. 12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്.
‘വീട്ടിലേക്ക് സ്വാഗതമെന്ന്’ ട്വീറ്റ് ചെയ്തു കൊണ്ടാണ് യുണൈറ്റഡ് റൊണാൾഡോയെ സ്വാഗതം ചെയ്തത്.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട് ഇക്കാര്യം നിഷേധിച്ചിരുന്നു. 2 വർഷത്തേക്കുള്ള കരാർ റൊണാൾഡോ അംഗീകരിച്ചു. 2023 വരെയാണ് കരാർ. താരത്തിന് ലിസ്ബണിൽ മെഡിക്കൽ പരിശോധന നടത്തും.