മാനസയുടെ കൊലപാതകം : അന്വേഷണ സംഘം കണ്ണൂരില്‍; പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Jaihind Webdesk
Saturday, July 31, 2021

കണ്ണൂർ : കോതമംഗലത്ത് ഡെന്‍റൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. രാഖിൽ മാനസയെ കൊല്ലാനുപയോഗിച്ച തോക്കിന്‍റെ ഉറവിടം പോലീസ് തേടുന്നുണ്ട്. രാഖിലിന് നാടൻ തോക്ക് എവിടെ നിന്നുകിട്ടി എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി നാലംഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിരുന്നു. രാഖിലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷിക്കും.