50 കോടിയും കഴിഞ്ഞ് കണ്ണൂര്‍ സ്‌ക്വാഡ്

Jaihind Webdesk
Saturday, October 7, 2023


മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ 50 കോടി കവിഞ്ഞു. സെപ്തംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. മേക്കിങിലും തിരക്കഥയിലും മികവു പുലര്‍ത്തിയ ചിത്രം അമ്പത്് കോടി കഴിഞ്ഞ് കുതിക്കുകയാണ്. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്. മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്,അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പൊള്‍, ധ്രുവന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. രണ്ടാം വാരത്തിലും ഹൗസ്ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ചിത്രം മുന്നേറുകയാണ്.കേരളത്തില്‍ ആദ്യദിനം 167 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യര്‍ത്ഥന പ്രകാരം 300ല്‍പരം സ്‌ക്രീനുകളിലാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.