മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

Jaihind News Bureau
Wednesday, October 2, 2019

തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഇതുവരെ ചോർച്ചയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതു വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിടുന്നുണ്ട്. അതേ സമയം സമീപ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.

മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ടാങ്കറാണ് അപകടത്തിൽ പെട്ടത്. ടാങ്കർ ഡ്രൈവർ തമിഴ്നാട് സ്വദേശി മുത്തു സെൽവന് നിസാര പരിക്കേറ്റു.