മഹിളാ കോൺഗ്രസ് പ്രതിഷേധ സമരം നാളെ

Jaihind News Bureau
Thursday, October 15, 2020

 

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കും അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ മുതൽ മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യഗ്രഹ സമരം നടത്തുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ചുപേരടങ്ങുന്ന സംഘമായാണ് മണ്ഡലം തലം മുതലുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

രാജ് ഭവന് മുമ്പിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി അധ്യക്ഷൻ  മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അതത് മണ്ഡലങ്ങളിലെ സമര പരിപാടികൾക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന- ജില്ലാ-നിയോജക മണ്ഡലം- മണ്ഡലം നേതാക്കളും വനിതാ ജനപ്രതിനിധികളും നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ് അറിയിച്ചു.