‘മതേതര രാജ്യത്തിന് നിരക്കാത്തത്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി കമല്‍നാഥ് മന്ത്രിസഭ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് മന്ത്രിസഭ പ്രമേയം പാസാക്കി. നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കിയാണ് പ്രമേയം.

മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാബിനറ്റ് യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് പബ്ലിക് റിലേഷന്‍സ് മന്ത്രി പി.സി ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയുടെ മതേതരത്വ മൂല്യത്തിനും രാജ്യത്തെ ജനങ്ങളുടെ തുല്യതയ്ക്കും എതിരാണ് നിയമമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഭരണഘടനയില്‍ കൃത്യമായി പ്രതിബാധിച്ചിട്ടുണ്ടെന്നും ഭരണഘടനയിലെ മാറ്റം വരുത്താന്‍ കഴിയാത്ത അടിസ്ഥാന അവകാശമാണ് മതേതരത്വം എന്നും പ്രമേയത്തില്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 14ല്‍ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിയമത്തില്‍ വരുത്തിയ ഭേഗദതി റദ്ദാക്കണമെന്ന ആവശ്യവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേരളവും പഞ്ചാബും രാജസ്ഥാനും പശ്ചിമബംഗാളും പൗരത്വ നിയമ ഭേഗദതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

Kamalnath
Comments (0)
Add Comment