2018 ലെ എഴുത്തച്ഛൻ പുരസ്‌കാരം എം. മുകുന്ദന്

Jaihind Webdesk
Thursday, November 1, 2018

2018 ലെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ എം. മുകുന്ദന്. മലയാളത്തിനു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണിത്.

സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ, കെ.സച്ചിദാനന്ദൻ, റാണി ജോർജ്, ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പലരും എതിർത്തിട്ടും നിലപാടുകളിൽ ഉറച്ചുനിന്നതിനുള്ള അംഗീകാരമാണിതെന്ന് എം. മുകുന്ദൻ പ്രതികരിച്ചു.