വനിതാ മതിലിന്‍റെ പേരിൽ കേരള സമൂഹത്തെ വിഭജിക്കാന്‍ ശ്രമം : എം ലിജു

Jaihind Webdesk
Friday, December 21, 2018

M-Liju

വനിതാ മതിലിന്‍റെ പേരിൽ കേരള സമൂഹത്തെ വിഭജിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡൻറ് എം ലിജു. സർക്കാർ സംവിധാനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്ത് തൊഴിലുറപ്പ്, സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി മതിൽ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമം. ഈ മാസം 28ന് ഇതിനെതിരെയുള്ള പ്രചാരവുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. 29, 30, 31 തീയതികളിൽ ഭവന സന്ദർശനം നടത്തി ലഘുലേഖകളും വിതരണം ചെയ്ത് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.