പ്രളയക്കെടുതിക്കിടെ എംഎൽഎമാർക്ക് ആഡംബര ഫ്ലാറ്റ്

Jaihind Webdesk
Wednesday, October 24, 2018

പ്രളയക്കെടുതിക്കിടെ എംഎൽഎമാർക്ക് ആഡംബര ഫ്ലാറ്റ് നിർമ്മിക്കാൻ നീക്കം. 80 കോടി രൂപ ചെലവിലാണ് എംഎൽഎ ഹോസ്റ്റൽ വളപ്പിലാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.

പ്രളയ കെട്ടുതിയിൽ സംസ്ഥാനം നട്ടം തിരിയമ്പോഴാണ് എംഎൽഎമാർക്ക് പുതിയ ഫ്ലാറ്റ് നിർമ്മിക്കുന്നത്. എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിലെ നിലവിലെ കെട്ടിടം പൊളിച്ച നീക്കി ഫ്ലാറ്റ് നിർമ്മിക്കുന്നത്.പതിനൊന്ന് നിലയിലാണ് ആഡംബര ഫ്ലാറ്റ് ഒരുങ്ങുന്നത്. ഇതിനുള്ള അനുമതി സിവിൽ ഏവിയേഷൻ നൽകി കഴിഞ്ഞു. കേരളത്തിന്‍റെ പുനർ നിർമ്മാണത്തിനായി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ നേരിട്ട് ഫണ്ട് ശേഖരിക്കുമ്പോഴാണ് അനവസരത്തിലെ ഈ ധുർത്ത്.

പ്രളയ പുനർനിർമ്മാണത്തിനായി സർക്കാർ തലത്തിൽ ആഘോഷങ്ങൾ വെട്ടി ചുരുക്കമ്പോഴാണ് ജനപ്രതിനിധികൾക്കായി ഫ്ലാറ്റ് നിർമ്മിക്കുന്നത്. സ്കൂൾ കലോത്സവത്തിലും ചലച്ചിത മേളയിലും ചെലവ് വെട്ടിച്ചുരുമ്പോഴാണ് എംഎൽഎമാർക്ക് വേണ്ടി 80 കോടി ചെലവിടുന്നത്. അതേ സമയം ഫ്ലാറ്റ് നിർമ്മിക്കാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു