രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ചിനു കാസർകോട് നിന്നും തുടക്കമായി

Jaihind News Bureau
Tuesday, January 21, 2020

കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ചിനു കാസർകോട് നിന്നും തുടക്കമായി. മാർച്ചിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

പൗരത്വ ഭേതഗതി ബില്ലിനെതിരെ എ. ഐ സി.സി യുടെയും കെ.പി.സി.സിയുടെയും ആഹ്വാന പ്രകാരം നടക്കുന്ന ലോങ്ങ് മാർച്ചിന്‍റെ ഭാഗമായി കാസർകോട് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ച് കാസർകോട് ഒപ്പുമരച്ചോട്ടിൽ നിന്നും ആരംഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥ ലീഡർ രാജ് മോഹൻ ഉണ്ണിത്താന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഡി.സി.സി. പ്രസിഡന്‍റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി സി.ടി അഹമ്മദലി, എം.എൽ.എമാരായ എം.സി. ഖമറുദീൻ, എൻ. എ നെല്ലിക്കുന്ന്, മറ്റു മതനേതാക്കൻമാർ എന്നിവരടക്കമുള്ളവർ സംസാരിച്ചു. കെ.പി. സി.സി ഡി.സി.സി ഭാരവാഹികളും ആയിരക്കണക്കിനു ആൾക്കാർ അണിനിരന്നു.

രാവിലെ ഉദുമയിൽ നിന്നും ആരംഭിക്കുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രസംഗിക്കും. വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ മാർച്ചിന് സമാപനം കുറിക്കും സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം കെ.സുധാകരൻ എംപി നിർവഹിക്കും