ഹൈക്കോടതി ജഡ്ജിമാരുടെ 395 ഒഴിവുകൾ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി

Jaihind News Bureau
Wednesday, February 5, 2020

ഇന്ത്യയിലൊട്ടാകെ ഹൈക്കോടതികളിൽ 395 ജഡ്ജുമാരുടെ ഒഴിവുകൾ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അറിയിച്ചു. കാസർഗോഡ് എം പി  രാജ്മോഹൻ ഉണ്ണിത്താന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.  ഈ ഒഴിവുകൾ നികത്താനാവശ്യമായ നടപടിക്രമങ്ങൾ സുപ്രീം കോടതിയിലും സർക്കാർ തലത്തിലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും, സുപ്രീം കോടതിയും ഗവൺമെന്‍റും കോളേജിയവും ഒന്നിച്ച് പൂർത്തീകരിക്കേണ്ട പ്രക്രിയ ആയതിനാൽ നിശ്ചിത സമയക്രമം തീരുമാനിച്ച് ചെയ്ത് തീർക്കാനാവില്ലെന്നും ബഹുമാനപ്പെട്ട മന്ത്രി പാർലമെന്‍റിൽ അറിയിച്ചു.