കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ച് രണ്ടാം ദിവസമായ ഇന്ന് ഉദുമയിൽ നിന്നും ആരംഭിച്ചു. കാസർകോട് നിന്നും തുടക്കമായ മാർച്ചിന് കഴിഞ്ഞ ദിവസവും വൻ ജനപിന്തുണയാണ് ലഭിച്ചത്.
https://www.facebook.com/JaihindNewsChannel/videos/481000385946829/
കാസർകോട് ഒപ്പുമരച്ചോട്ടിൽ നിന്നും ആരംഭിച്ച മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥ ക്യാപ്റ്റൻ രാജ് മോഹൻ ഉണ്ണിത്താന് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ഡി.സി.സി. പ്രസിഡന്‍റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി സി.ടി അഹമ്മദലി എം. എൽ എ മാരായ എം.സി. ഖമറുദീൻ, എൻ. എ നെല്ലി കുന്ന് മറ്റു മത നേതാക്കൻമാര ടക്കമുള്ളവർ സംസാരിച്ചു. കെപിസിസി, ഡി.സി.സി ഭാരവാഹികളും പങ്കെടുത്തു. 4 മണിക്ക് ആരംഭിച്ച ലോങ്ങ് മാർച്ച് 10 കിലോമീറ്ററുകൾ താണ്ടി ഉദുമയിൽ സമാപിച്ചു മാർച്ച് കടന്നു വന്ന വഴികളിലെല്ലാം വലിയ ജനപിന്തുണയാണ് ലഭിച്ചത്.
ഉദുമയിൽ നടന്ന സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. മതേതര രാഷ്ട്രത്തെ മതാത്മകമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഉദുമയിൽ നിന്ന് ഇന്ന് തുടരുന്ന മാർച്ച് വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ വെച്ച് സമാപിക്കും. സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം കെ.സുധാകരൻ എംപി നിർവഹിക്കും.