ലോക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് ഡീന്‍ കുര്യാക്കോസ് എം.പിക്കെതിരെ കേസ്; പ്രതികാരനടപടിയെന്ന് ഡീന്‍ | VIDEO

Jaihind News Bureau
Saturday, May 2, 2020

ലോക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശ്രവപരിശോധന ലാബ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ഉപവാസത്തില്‍ ആളുകള്‍ കൂട്ടംകൂടിയെന്നാരോപിച്ചാണ് ചെറുതോണി പൊലീസ് കെസെടുത്തിരിക്കുന്നത്.

അതേസമയം സര്‍ക്കാരിന്‍റേത് പകപോക്കല്‍ നടപടിയെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മുഖ്യമന്ത്രി തന്‍റെ  ഉപവാസത്തെ പരിഹസിച്ചപ്പോൾ തന്നെ സന്ദേശം വ്യക്തമായിരുന്നു. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ സമരം നടത്തിയത്.      കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ സമരത്തില്‍ 5 പേരിൽ കൂടുതൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനെ വകവെക്കുന്നില്ല.

ഇടതുസര്‍ക്കാര്‍ തനിക്കെതിരെ ഒരുപാട് കേസുകള്‍ എടുത്തിട്ടുണ്ട്. അതിന്റെ കൂടെ ഒരു കേസ് കൂടി വന്നുവെന്ന് കരുതും. കേസിന് താന്‍ പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളുവെന്നും ഡീന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പറഞ്ഞു.